എസ്.എസ്.എല്‍,സി, പ്ലസ് ടു: സ്​കൂളുകളിൽ പ്രാദേശിക പഠന കേന്ദ്രങ്ങളുമായി ജില്ല പഞ്ചായത്ത്​

പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ വകയിരുത്തി കാസർകോട്​: എസ്.എസ്.എല്‍,സി, പ്ലസ് ടു പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതി​ൻെറ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ജില്ല പഞ്ചായത്ത്​ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഈ പദ്ധതിക്കായി ജില്ല പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡൻറ്​ ബേബി ബാലകൃഷ്​ണൻ പറഞ്ഞു. പദ്ധതി നടത്തിപ്പ് ആസൂത്രണം ചെയ്യുന്നതിനായി പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പൽമാരുടെയും യോഗങ്ങള്‍ കാസർകോട്​, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പ്രസിഡൻറി​ൻെറ അധ്യക്ഷതയിൽ നടന്നു. പഠന സഹായികളും മാതൃക ചോദ്യ പേപ്പറുകളും അച്ചടിച്ച് വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കും. പ്രാദേശിക പഠന കേന്ദ്രങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്നും പ്രസിഡൻറ്​ അറിയിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എം.വി. ഗംഗാധരന്‍ പദ്ധതി മാര്‍ഗരേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷാനവാസ് പാദൂര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, എസ്.എസ്.കെ ​േപ്രാജക്ട് കോഓഡിനേറ്റര്‍ പി. രവീന്ദ്രന്‍, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എം.പി. രാജേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓഡി​നേറ്റര്‍ പി. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ സ്വാഗതവും ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരായ എൻ. നന്ദികേശ്, മനോജ് കുമാര്‍ എന്നിവര്‍ നന്ദിയും പറഞ്ഞു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരും എസ്.എസ്.കെ ബി.പി.സിമാരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.