പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ വകയിരുത്തി കാസർകോട്: എസ്.എസ്.എല്‍,സി, പ്ലസ് ടു പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിൻെറ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ജില്ല പഞ്ചായത്ത് പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഈ പദ്ധതിക്കായി ജില്ല പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതി നടത്തിപ്പ് ആസൂത്രണം ചെയ്യുന്നതിനായി പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പൽമാരുടെയും യോഗങ്ങള്‍ കാസർകോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പ്രസിഡൻറിൻെറ അധ്യക്ഷതയിൽ നടന്നു. പഠന സഹായികളും മാതൃക ചോദ്യ പേപ്പറുകളും അച്ചടിച്ച് വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കും. പ്രാദേശിക പഠന കേന്ദ്രങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എം.വി. ഗംഗാധരന്‍ പദ്ധതി മാര്‍ഗരേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, എസ്.എസ്.കെ േപ്രാജക്ട് കോഓഡിനേറ്റര്‍ പി. രവീന്ദ്രന്‍, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എം.പി. രാജേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓഡിനേറ്റര്‍ പി. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ സ്വാഗതവും ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരായ എൻ. നന്ദികേശ്, മനോജ് കുമാര്‍ എന്നിവര്‍ നന്ദിയും പറഞ്ഞു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരും എസ്.എസ്.കെ ബി.പി.സിമാരും സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 11:58 PM GMT Updated On
date_range 2021-01-19T05:28:10+05:30എസ്.എസ്.എല്‍,സി, പ്ലസ് ടു: സ്കൂളുകളിൽ പ്രാദേശിക പഠന കേന്ദ്രങ്ങളുമായി ജില്ല പഞ്ചായത്ത്
text_fieldsNext Story