നിരവധി കേസിൽ പ്രതിയായ യുവാവ്​ പിടിയിൽ

കുമ്പള: കുമ്പള ടൗണിൽനിന്ന് 10,000 രൂപ തട്ടിപ്പറിച്ചതടക്കം നിരവധി കവർച്ചകേസിൽ പ്രതിയായ യുവാവിനെ കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ് (28) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ബന്തിയോടാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാൾ ബന്തിയോട് സഹോദരിയുടെ വീട്ടിൽ വന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. എസ്.ഐ പി.പി.വി. രാജീവൻ, പ്രതീഷ് ഗോപാൽ എന്നിവർ ചേർന്നാണ് പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.