കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബയോഫ്ലോക് ടാങ്കിലെ തിലാപ്പിയ മത്സ്യം ജില്ലതല വിളവെടുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാരാണ് ബയോഫ്ലോക് കൃഷി നടത്തിയത്. ഫിഷറീസ് വകുപ്പിൻെറയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറയും സംയുക്ത നേതൃത്വത്തിലാണ് യുവാക്കള്‍ കൃഷിയൊരുക്കിയത്. കെ. കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, വാര്‍ഡ് മെംബര്‍ ലീന രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരന് സ്വാഗതവും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന് നന്ദിയും പറഞ്ഞു. ക്വട്ടേഷന്‍ ക്ഷണിച്ചു കാസർകോട്: വെസ്റ്റ് എളേരി പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങള്‍ 27ന് രാവിലെ 11ന് വെസ്റ്റ് എളേരി പുതിയ വില്ലേജ് ഓഫിസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0467 2245471
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.