Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബയോഫ്ലോക് മത്സ്യ...

ബയോഫ്ലോക് മത്സ്യ വിളവെടുപ്പ്

text_fields
bookmark_border
കാസർകോട്​: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബയോഫ്ലോക് ടാങ്കിലെ തിലാപ്പിയ മത്സ്യം ജില്ലതല വിളവെടുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാരാണ്​ ബയോഫ്ലോക്​ കൃഷി നടത്തിയത്​. ഫിഷറീസ് വകുപ്പി​‍ൻെറയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​‍ൻെറയും സംയുക്ത നേതൃത്വത്തിലാണ് യുവാക്കള്‍ കൃഷിയൊരുക്കിയത്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. മണികണ്ഠന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, വാര്‍ഡ് മെംബര്‍ ലീന രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ്​ എം. കുമാരന്‍ സ്വാഗതവും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ നന്ദിയും പറഞ്ഞു. ക്വട്ടേഷന്‍ ക്ഷണിച്ചു കാസർകോട്​: വെസ്​റ്റ്​ എളേരി പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയ അവശിഷ്​ടങ്ങള്‍ 27ന് രാവിലെ 11ന് വെസ്​റ്റ്​ എളേരി പുതിയ വില്ലേജ് ഓഫിസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0467 2245471
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story