കൊടക്കാട് നാടൻ കലാഗ്രാമം വരുന്നു; അഞ്ച്​ കോടി രൂപ അനുവദിച്ചു

ചെറുവത്തൂർ: നാടൻ കലകളുടെ സംഗമഭൂമിയായ കൊടക്കാട് നാടൻ കലാഗ്രാമം വരുന്നു. നാടൻ കലാഗ്രാമത്തിനായി ബജറ്റിൽ അഞ്ച്​ കോടി രൂപ അനുവദിച്ചു. കൊടക്കാട് കലാഗ്രാമം അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. നാടൻ കലകളുടെ ഉന്നമനത്തിനായി കൊടക്കാട് കലാനികേതനം പ്രവർത്തിച്ചുവരുന്നുണ്ട്. വർഷം തോറും ഈ സംഘടന നാടൻ കലാകാരന്മാർക്ക് അവാർഡ് നൽക​ുന്നുണ്ട്. നർത്തകരത്നം കണ്ണൻ പെരുവണ്ണാൻ, സിവിക് കൊടക്കാട് തുടങ്ങിയ നാടൻ കലാ ഗവേഷകർക്ക് ജന്മം നൽകിയ ഗ്രാമമാണിത്​. പൂരക്കളി, കോൽക്കളി, കളംപാട്ട്, ദഫ്മുട്ട്, അലാമിക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം അരങ്ങിലെത്തിക്കാൻ വിവിധ സംഘങ്ങളുണ്ട്. പദ്ധതി യാഥാർഥ്യമായാൽ കലകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കും. ഒപ്പം നിരവധി കലാകാരന്മാർക്ക് അതിജീവനത്തിനുള്ള മാർഗവുമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT