ചെറുവത്തൂർ: നാടൻ കലകളുടെ സംഗമഭൂമിയായ കൊടക്കാട് നാടൻ കലാഗ്രാമം വരുന്നു. നാടൻ കലാഗ്രാമത്തിനായി ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചു. കൊടക്കാട് കലാഗ്രാമം അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. നാടൻ കലകളുടെ ഉന്നമനത്തിനായി കൊടക്കാട് കലാനികേതനം പ്രവർത്തിച്ചുവരുന്നുണ്ട്. വർഷം തോറും ഈ സംഘടന നാടൻ കലാകാരന്മാർക്ക് അവാർഡ് നൽകുന്നുണ്ട്. നർത്തകരത്നം കണ്ണൻ പെരുവണ്ണാൻ, സിവിക് കൊടക്കാട് തുടങ്ങിയ നാടൻ കലാ ഗവേഷകർക്ക് ജന്മം നൽകിയ ഗ്രാമമാണിത്. പൂരക്കളി, കോൽക്കളി, കളംപാട്ട്, ദഫ്മുട്ട്, അലാമിക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം അരങ്ങിലെത്തിക്കാൻ വിവിധ സംഘങ്ങളുണ്ട്. പദ്ധതി യാഥാർഥ്യമായാൽ കലകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കും. ഒപ്പം നിരവധി കലാകാരന്മാർക്ക് അതിജീവനത്തിനുള്ള മാർഗവുമാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 12:00 AM GMT Updated On
date_range 2021-01-17T05:30:03+05:30കൊടക്കാട് നാടൻ കലാഗ്രാമം വരുന്നു; അഞ്ച് കോടി രൂപ അനുവദിച്ചു
text_fieldsNext Story