എസ്.പി.സി യൂനിറ്റ് ഉദ്​ഘാടനം

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എസ്.പി.സി യൂനിറ്റ് ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്​ഘാടനം ചെയ്തു. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ഹയർ സെക്കൻഡറി കെമിസ്ട്രി ലാബ് മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. പ്രീത ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.യു. ചന്ദ്രശേഖരൻ, എസ്.പി.സി ജില്ല നോഡൽ ഓഫിസർ സതീഷ് കുമാർ ആലക്കാൽ, അസി. ഓഫിസർ ശ്രീധരൻ, പഞ്ചായത്ത് മെംബർ വി. രാധ, എം. നാരായണൻ, വി. കുട്ട്യൻ മാസ്​റ്റർ, കെ.വി. മധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.