വന്യമൃഗ ശല്യം; സോളാർ വേലി​ കൂടുതൽ സ്​ഥലങ്ങളിലേക്ക്​

കാസർകോട്​: കാസർകോട്​ വനം ഡിവിഷനിൽ ഫണ്ട്​ ലഭ്യതക്കനുസരിച്ച്​ സോളാർ വേലി​ കൂടുതൽ സ്​ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കുമെന്ന്​ വനംമന്ത്രി കെ.രാജു. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ സബ്​ മിഷന്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ഈ സാമ്പത്തിക വർഷം ഇതുവരെ 17 കി.മീ സോളാർ ഫെൻസിങ്​ നിർമിക്കുന്നതിന്​ കരാറുകാരന്​ പ്രവർത്തനാനുമതി നൽകിക്കഴിഞ്ഞു. 12 കി.മീ സോളാർ ഫെൻസിങ്​ അറ്റകുറ്റപ്പണിക്കും നടപടിയെടുത്തു. വെള്ളരിക്കയം മുതൽ ബെള്ളിപ്പാടി വരെ നാലു കി.മീ ആനപ്രതിരോധ കിടങ്ങ്​ നിർമിക്കുന്നതിന്​ 29.5 ലക്ഷം അടങ്കൽ പാസാക്കി ടെൻഡറായി. പ്രവൃത്തി പെ​ട്ടെന്ന്​ പൂർത്തീകരിക്കും. വന്യജീവി ആക്രമണം മൂലമുണ്ടായ നഷ്​ടപരിഹാര തുകയായി 54.82 ലക്ഷം അനുവദിച്ച്​ വിതരണം ചെയ്​തതായും മന്ത്രി കൂട്ടിച്ചേർത്തു. റീബിൽഡ്​ കേരള പദ്ധതിയുടെ ഭാഗമായി വനംവകുപ്പിന്​ ഭൂമി നൽകാൻ തയാറായ 59 കുടുംബങ്ങൾക്ക്​ തുക നൽകുന്നതിന്​ പ്ര​പ്പോസൽ സമർപ്പിച്ചിട്ടുണ്ട്​. അപേക്ഷ പരിശോധിച്ച്​ വിലയിരുത്താൻ ഡിവിഷൻതല കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി. കർണാടക വനത്തിൽനിന്നുവരുന്ന ആനകളെ തിരിച്ചയക്കുന്നതിന്​ 'ഓപറേഷൻ ഗജ' എന്ന പേരിൽ കാട്ടാനകളെ ഓടിക്കുന്നതിൽ പ്രാവീണ്യമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ടീം പ്രവർത്തിച്ചുവരുന്നുണ്ട്​. ഇവരുടെ പ്രവർത്തനഫലമായി കാട്ടാനകളെ തുരത്താനായിട്ടുണ്ടെന്നും സബ്​മിഷന്​ മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.