കാസർകോട്: കാസർകോട് വനം ഡിവിഷനിൽ ഫണ്ട് ലഭ്യതക്കനുസരിച്ച് സോളാർ വേലി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വനംമന്ത്രി കെ.രാജു. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ സബ് മിഷന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാമ്പത്തിക വർഷം ഇതുവരെ 17 കി.മീ സോളാർ ഫെൻസിങ് നിർമിക്കുന്നതിന് കരാറുകാരന് പ്രവർത്തനാനുമതി നൽകിക്കഴിഞ്ഞു. 12 കി.മീ സോളാർ ഫെൻസിങ് അറ്റകുറ്റപ്പണിക്കും നടപടിയെടുത്തു. വെള്ളരിക്കയം മുതൽ ബെള്ളിപ്പാടി വരെ നാലു കി.മീ ആനപ്രതിരോധ കിടങ്ങ് നിർമിക്കുന്നതിന് 29.5 ലക്ഷം അടങ്കൽ പാസാക്കി ടെൻഡറായി. പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കും. വന്യജീവി ആക്രമണം മൂലമുണ്ടായ നഷ്ടപരിഹാര തുകയായി 54.82 ലക്ഷം അനുവദിച്ച് വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വനംവകുപ്പിന് ഭൂമി നൽകാൻ തയാറായ 59 കുടുംബങ്ങൾക്ക് തുക നൽകുന്നതിന് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ പരിശോധിച്ച് വിലയിരുത്താൻ ഡിവിഷൻതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി. കർണാടക വനത്തിൽനിന്നുവരുന്ന ആനകളെ തിരിച്ചയക്കുന്നതിന് 'ഓപറേഷൻ ഗജ' എന്ന പേരിൽ കാട്ടാനകളെ ഓടിക്കുന്നതിൽ പ്രാവീണ്യമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ടീം പ്രവർത്തിച്ചുവരുന്നുണ്ട്. ഇവരുടെ പ്രവർത്തനഫലമായി കാട്ടാനകളെ തുരത്താനായിട്ടുണ്ടെന്നും സബ്മിഷന് മറുപടി നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 11:59 PM GMT Updated On
date_range 2021-01-14T05:29:05+05:30വന്യമൃഗ ശല്യം; സോളാർ വേലി കൂടുതൽ സ്ഥലങ്ങളിലേക്ക്
text_fieldsNext Story