സമൂഹ മാധ്യമങ്ങളിൽ പ്രബുദ്ധരാകണം -എസ്.എസ്.എഫ്

ഉപ്പള: സമൂഹ മാധ്യമങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പുതുതലമുറ പ്രബുദ്ധരാവണമെന്ന്​ എസ്​.എസ്​.എഫ്​ സ്​റ്റുഡൻറ്​സ്​ കൗൺസിൽ അഭിപ്രായപ്പെട്ടു. 'ഇൻഖിലാബ് വിദ്യാർഥികൾ തന്നെയാണ് വിപ്ലവം' എന്ന പ്രമേയത്തിൽ നടക്കുന്ന 41 യൂനിറ്റ് കൗൺസിലുകളും നാല്​ സെക്ടർ കൗൺസിലുകളും പൂർത്തീകരിച്ച് നടന്ന ഡിവിഷൻ സ്​റ്റുഡൻറ്​സ്​ കൗൺസിൽ പ്രസിഡൻറ്​ ഇബ്രാഹിം ഖലീൽ മദനിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് ജില്ല പ്രസിഡൻറ്​ സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. ശകീർ എം.ടി.പി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. കൗൺസിൽ നടപടികൾക്ക് നംഷാദ് ബേകൂർ, ഉമറുൽ ഫാറൂഖ് പൊസോട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സൈനുദ്ദീൻ സുബൈകട്ട, ഇബ്രാഹിം ഖലീൽ സഖാഫി ചിന്നമുഗർ, ബദ്‌റുൽ മുനീർ സഖാഫി, ഹസൈനാർ മിസ്ബാഹി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബദ്റുൽ മുനീർ സഖാഫി അട്ടഗോളി (പ്രസി.), സൈനുദ്ദീൻ സുബൈകട്ട (ജന. സെക്ര.). SSF എസ്.എസ്.എഫ് ഉപ്പള ഡിവിഷൻ സ്​റ്റുഡൻറ്​സ്​ കൗൺസിൽ എസ്.എസ്.എഫ് ജില്ല പ്രസിഡൻറ്​ സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.