ഉപ്പള: സമൂഹ മാധ്യമങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പുതുതലമുറ പ്രബുദ്ധരാവണമെന്ന് എസ്.എസ്.എഫ് സ്റ്റുഡൻറ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു. 'ഇൻഖിലാബ് വിദ്യാർഥികൾ തന്നെയാണ് വിപ്ലവം' എന്ന പ്രമേയത്തിൽ നടക്കുന്ന 41 യൂനിറ്റ് കൗൺസിലുകളും നാല് സെക്ടർ കൗൺസിലുകളും പൂർത്തീകരിച്ച് നടന്ന ഡിവിഷൻ സ്റ്റുഡൻറ്സ് കൗൺസിൽ പ്രസിഡൻറ് ഇബ്രാഹിം ഖലീൽ മദനിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. ശകീർ എം.ടി.പി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. കൗൺസിൽ നടപടികൾക്ക് നംഷാദ് ബേകൂർ, ഉമറുൽ ഫാറൂഖ് പൊസോട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സൈനുദ്ദീൻ സുബൈകട്ട, ഇബ്രാഹിം ഖലീൽ സഖാഫി ചിന്നമുഗർ, ബദ്‌റുൽ മുനീർ സഖാഫി, ഹസൈനാർ മിസ്ബാഹി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബദ്റുൽ മുനീർ സഖാഫി അട്ടഗോളി (പ്രസി.), സൈനുദ്ദീൻ സുബൈകട്ട (ജന. സെക്ര.). SSF എസ്.എസ്.എഫ് ഉപ്പള ഡിവിഷൻ സ്റ്റുഡൻറ്സ് കൗൺസിൽ എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:01+05:30സമൂഹ മാധ്യമങ്ങളിൽ പ്രബുദ്ധരാകണം -എസ്.എസ്.എഫ്
text_fieldsNext Story