കൂട്ടായ്മയിലൂടെ സഹപാഠിക്ക് കൈത്താങ്ങ്

ചെറുവത്തൂർ: കുന്നുമ്മ . പിലിക്കോട് ഗവ ഹൈസ്കൂൾ 2000-2001 എസ്.എസ്.എൽ.സി ബാച്ചി​‍ൻെറ കൂട്ടായ്മയാണ് കുന്നുമ്മ കൂട്ടായ്മ. വൃക്കരോഗത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന സഹപാഠിയായ പിലിക്കോട്ടെ സജിത്ത് വെങ്ങരയുടെ ചികിത്സ സഹായ നിധിയിലേക്കാണ് സഹായം കൈമാറിയത്. 2,13,610 രൂപയാണ് കൈമാറിയത്. പിലിക്കോട് വയൽ ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. പ്രസന്നകുമാരിക്ക് കൈമാറി. പഞ്ചായത്തംഗം കെ. ഭജിത്ത് അധ്യക്ഷത വഹിച്ചു. പി.പി. പത്മനാഭൻ, എ.വി. കുഞ്ഞികൃഷ്ണൻ, എം. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.