വിദ്യാർഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ കേന്ദ്ര സർവകലാശാലയിൽ 'മനോദര്‍പ്പണ്‍'

പെരിയ: കോവിഡ് കാലത്ത് വിദ്യാർഥികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് മനോദര്‍പ്പണ്‍. വിദ്യാർഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് മാനസിക പിന്തുണ ഉറപ്പുവരുത്തുന്നതിനായി മാനവവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ചതാണ് മനോദര്‍പ്പണ്‍ പദ്ധതി. വിദ്യാർഥികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയും ​േപ്രാത്സാഹനം നല്‍കുകയും ചെയ്യുന്നതിനൊപ്പം കൗണ്‍സലിങ്​ സേവനങ്ങളും ഉറപ്പുവരുത്തുന്നു. ദേശീയതലത്തിലുള്ള ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറില്‍ (8448440632) വിദ്യാർഥികള്‍ക്ക് ബന്ധപ്പെടാം. നിരവധി വിദ്യാർഥികളും അധ്യാപകരും സഹായം തേടി വിളിക്കാറുണ്ടെന്ന്​ കേരള കേന്ദ്ര സര്‍വകലാശാല അസി. പ്രഫസറും കൗണ്‍സലറുമായ ഡോ. ലക്ഷ്മി പറഞ്ഞു. മാനവ വിഭവശേഷി വികസന മന്ത്രാലയത്തി​‍ൻെറ വെബ് സൈറ്റില്‍ 'മനോദര്‍പ്പണ്‍' പേരിലുള്ള വെബ് പേജില്‍ മനഃശാസ്ത്രപരമായ പിന്തുണക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.