പെരിയ: കോവിഡ് കാലത്ത് വിദ്യാർഥികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് മനോദര്‍പ്പണ്‍. വിദ്യാർഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് മാനസിക പിന്തുണ ഉറപ്പുവരുത്തുന്നതിനായി മാനവവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ചതാണ് മനോദര്‍പ്പണ്‍ പദ്ധതി. വിദ്യാർഥികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയും േപ്രാത്സാഹനം നല്‍കുകയും ചെയ്യുന്നതിനൊപ്പം കൗണ്‍സലിങ് സേവനങ്ങളും ഉറപ്പുവരുത്തുന്നു. ദേശീയതലത്തിലുള്ള ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറില്‍ (8448440632) വിദ്യാർഥികള്‍ക്ക് ബന്ധപ്പെടാം. നിരവധി വിദ്യാർഥികളും അധ്യാപകരും സഹായം തേടി വിളിക്കാറുണ്ടെന്ന് കേരള കേന്ദ്ര സര്‍വകലാശാല അസി. പ്രഫസറും കൗണ്‍സലറുമായ ഡോ. ലക്ഷ്മി പറഞ്ഞു. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൻെറ വെബ് സൈറ്റില്‍ 'മനോദര്‍പ്പണ്‍' പേരിലുള്ള വെബ് പേജില്‍ മനഃശാസ്ത്രപരമായ പിന്തുണക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 12:00 AM GMT Updated On
date_range 2021-01-10T05:30:35+05:30വിദ്യാർഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ കേന്ദ്ര സർവകലാശാലയിൽ 'മനോദര്‍പ്പണ്‍'
text_fieldsNext Story