പഠനോപകരണ നിർമാണ ശിൽപശാല രണ്ടാംഘട്ടം സമാപിച്ചു

കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കേരള തിരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കുന്ന രണ്ടാംഘട്ട പ്രവർത്തനാധിഷ്ഠിത നിർമാണ ശിൽപശാല ഹോസ്ദുർഗ്​ ബി.ആർ.സിയിൽ സമാപിച്ചു. എസ്.ഇ.ആർ.ടി തയാറാക്കിയ കളിപ്പാട്ടം പാഠപുസ്തക വിനിമയത്തി​‍ൻെറ വിവിധ ഘട്ടങ്ങളിൽ ഒരുക്കേണ്ട ഏഴ് മൂലകളായ ശാസ്ത്രമൂല, പാവമൂല, ചിത്രകല മൂല, സംഗീതമൂല, വായനമൂല തുടങ്ങിയവയിലെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നത്. ശിൽപശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ഉണ്ണിരാജൻ നിർവഹിച്ചു. പ്രമോദ് അടുത്തില ക്ലാസെടുത്തു. ട്രെയിനർ പി. രാജഗോപാലൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.