കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കേരള തിരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കുന്ന രണ്ടാംഘട്ട പ്രവർത്തനാധിഷ്ഠിത നിർമാണ ശിൽപശാല ഹോസ്ദുർഗ് ബി.ആർ.സിയിൽ സമാപിച്ചു. എസ്.ഇ.ആർ.ടി തയാറാക്കിയ കളിപ്പാട്ടം പാഠപുസ്തക വിനിമയത്തിൻെറ വിവിധ ഘട്ടങ്ങളിൽ ഒരുക്കേണ്ട ഏഴ് മൂലകളായ ശാസ്ത്രമൂല, പാവമൂല, ചിത്രകല മൂല, സംഗീതമൂല, വായനമൂല തുടങ്ങിയവയിലെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നത്. ശിൽപശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ഉണ്ണിരാജൻ നിർവഹിച്ചു. പ്രമോദ് അടുത്തില ക്ലാസെടുത്തു. ട്രെയിനർ പി. രാജഗോപാലൻ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 11:59 PM GMT Updated On
date_range 2021-01-07T05:29:46+05:30പഠനോപകരണ നിർമാണ ശിൽപശാല രണ്ടാംഘട്ടം സമാപിച്ചു
text_fieldsNext Story