പി.ഡി.പി നേതൃയോഗം

കാസർകോട്​: അക്രമരാഷ്​ട്രീയത്തിനെതിരെ സമാധാന സമൂഹം സൃഷ്​ടിക്കാൻ രാഷ്​ട്രീയ പാർട്ടി നേതൃത്വം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട്​ പി.ഡി.പി ജില്ല നേതൃയോഗം സമാപിച്ചു. വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് പി.ഡി.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. പഞ്ചായത്ത് -മണ്ഡലംതല കൺവെൻഷനുകൾ, മഅദ്നിക്ക് നീതി നൽകുക എന്ന വിഷയത്തിൽ വിവിധ നേതാക്കളെ പങ്കെടുപ്പിച്ച്​ വിവിധ പ്രവർത്തന പദ്ധതികൾ തീരുമാനിച്ച് സംസ്​ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. പി.ഡി.പി ജില്ല നേതൃയോഗം സംസ്​ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്തു. സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു. ഷാഫി ഹാജി അഡൂർ, യൂനുസ്​ തളങ്കര, ഷാഫി കളനാട്, ഉമറുൽ ഫാറൂഖ് തങ്ങൾ, കെ.പി. മുഹമ്മദ് ഉപ്പള, അബ്​ദുല്ലക്കുഞ്ഞി ബദിയഡുക്ക, ഇബ്രാഹിം തോക്ക, ഉബൈദ് മുട്ടുംതല, ഷംസു ബദിയഡുക്ക, ഇബ്രാഹിം കോളിയടുക്കം, ആബിദ് മഞ്ഞംപാറ, അഷ്റഫ് ആരിക്കാടി, എം.എ കളത്തൂർ, അഷ്റഫ് മുക്കൂർ, അബ്​ദുല്ല ഈജംതൊടി, മൗവ്വൽ മുഹമ്മദ്കുഞ്ഞി, സിദ്ദീഖ് മഞ്ചത്തടുക്ക തുടങ്ങിയവർ സംസാരിച്ചു. അബ്​ദുറഹിമാൻ പുത്തിഗെ സ്വാഗതവും ജാസി പൊസോട്ട് നന്ദിയും പറഞ്ഞു. ksd pdp: പി.ഡി.പി ജില്ല നേതൃയോഗം കാസർകോട്ട്​ സംസ്​ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.