കാസർകോട്: അക്രമരാഷ്ട്രീയത്തിനെതിരെ സമാധാന സമൂഹം സൃഷ്ടിക്കാൻ രാഷ്ട്രീയ പാർട്ടി നേതൃത്വം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ജില്ല നേതൃയോഗം സമാപിച്ചു. വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് പി.ഡി.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. പഞ്ചായത്ത് -മണ്ഡലംതല കൺവെൻഷനുകൾ, മഅദ്നിക്ക് നീതി നൽകുക എന്ന വിഷയത്തിൽ വിവിധ നേതാക്കളെ പങ്കെടുപ്പിച്ച് വിവിധ പ്രവർത്തന പദ്ധതികൾ തീരുമാനിച്ച് സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. പി.ഡി.പി ജില്ല നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്തു. സുബൈർ പടുപ്പ് അധ്യക്ഷത വഹിച്ചു. ഷാഫി ഹാജി അഡൂർ, യൂനുസ് തളങ്കര, ഷാഫി കളനാട്, ഉമറുൽ ഫാറൂഖ് തങ്ങൾ, കെ.പി. മുഹമ്മദ് ഉപ്പള, അബ്ദുല്ലക്കുഞ്ഞി ബദിയഡുക്ക, ഇബ്രാഹിം തോക്ക, ഉബൈദ് മുട്ടുംതല, ഷംസു ബദിയഡുക്ക, ഇബ്രാഹിം കോളിയടുക്കം, ആബിദ് മഞ്ഞംപാറ, അഷ്റഫ് ആരിക്കാടി, എം.എ കളത്തൂർ, അഷ്റഫ് മുക്കൂർ, അബ്ദുല്ല ഈജംതൊടി, മൗവ്വൽ മുഹമ്മദ്കുഞ്ഞി, സിദ്ദീഖ് മഞ്ചത്തടുക്ക തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹിമാൻ പുത്തിഗെ സ്വാഗതവും ജാസി പൊസോട്ട് നന്ദിയും പറഞ്ഞു. ksd pdp: പി.ഡി.പി ജില്ല നേതൃയോഗം കാസർകോട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 11:58 PM GMT Updated On
date_range 2021-01-06T05:28:46+05:30പി.ഡി.പി നേതൃയോഗം
text_fieldsNext Story