വനിതകൾക്ക് സ്വയം തൊഴില്‍ വായ്പ

കോഴിക്കോട്​: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ 18 മുതല്‍ 55 വയസ്സ് വരെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യും. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ​‍ൻെറ ജാമ്യം വേണം. താല്‍പര്യമുള്ള വനിതകള്‍ വനിത വികസന കോര്‍പറേഷന്‍ കോഴിക്കോട് മേഖല ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ ഫോറം www.kswdc.org വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിക്കേണ്ട വിലാസം: കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്‍, കോഴിക്കോട് മേഖല ഓഫിസ്, നിർമല്‍ ആര്‍ക്കേഡ് ബില്‍ഡിങ്​, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട്-673006. ഫോണ്‍: 0495 2766454, 9496015010. റൂട്ട് മാനേജ്‌മൻെറ്​ സിസ്​റ്റം: രേഖകള്‍ ഹാജരാക്കണം കോഴിക്കോട്​: റൂട്ട് മാനേജ്‌മൻെറ്​ സിസ്​റ്റം നടപ്പാക്കുന്നതി​‍ൻെറ ഭാഗമായി ബസുടമകൾ രേഖകൾ ഹാജരാക്കണമെന്ന് കോഴിക്കോട് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. നിലവിലുള്ള എല്ലാ സ്​റ്റേജ് കാര്യേജുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതിന് എല്ലാ സ്വകാര്യ ബസ് ഓപറേറ്റര്‍മാരും ബസുകളുടെ ഒറിജിനല്‍ ടൈം ഷീറ്റും പെര്‍മിറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ ടൈം ഷീറ്റ്, പെര്‍മിറ്റ് എന്നിവയുടെ ഓരോ പകര്‍പ്പും ജനുവരി പത്തിനകം ഹാജരാക്കണം. ടൈം ഹിയറിങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങള്‍ക്കും ആധികാരിക രേഖയായി ഡിജിറ്റല്‍ ഡേറ്റ പരിഗണിക്കുന്നതിനാൽ രേഖകളുടെ കൃത്യത ഉറുപ്പുവരുത്തണമെന്നും ആർ.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.