സ്വാമി ആനന്ദതീർഥർ സാമൂഹിക വിപ്ലവ ചരിത്രത്തിലെ സൂര്യതേജസ്​ -പി. രാമഭദ്രൻ

കാസർകോട്: സ്വാമി ആനന്ദതീർഥർ സാമൂഹിക വിപ്ലവ ചരിത്രത്തിലെ സൂര്യതേജസാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്​ഥാന പ്രസിഡൻറ്​ പി. രാമഭദ്രൻ പറഞ്ഞു. കേരള ദലിത് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാമി ആനന്ദതീർഥരുടെ 116ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അയിത്തത്തിനും ജാതി വിവേചനത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയ സ്വാമി, ഗൗഢസാരസ്വത ബ്രാഹ്മണ വിഭാഗത്തിൽപെട്ട വ്യക്​തിയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സ്വാമിജി അക്കാലത്ത് ബി.എ ഓണേഴ്സ​് പാസായിട്ടും സർക്കാർ ജോലി സ്വീകരിക്കാതെയാണ് ദലിതർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു​െവച്ചത്. സ്വാമിജിയുടെ പോരാട്ടം പുതുതലമുറ കണ്ട്് പ്രവർത്തിച്ചാൽ ദലിത് ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് രാമഭദ്രൻ പറഞ്ഞു. ബാബു കെ. കാനത്തൂർ അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് സംസ്​ഥാന ജനറൽ സെക്രട്ടറി അഡ്വ.യു. ഫസലൂർ റഹ്​മാൻ, സംസ്​ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഡ്വ. എസ്​. പ്രഹ്ലാദൻ, കെ. ഗോപാലകൃഷ്ണൻ, ദലിത് മഹിള ഫെഡറേഷൻ സംസ്​ഥാന പ്രസിഡൻറ് സുശീല മോഹനൻ, യുവജന ഫെഡറേഷൻ സംസ്​ഥാന ജനറൽ സെക്രട്ടറി ഗോപി കുതിരക്കല്ല്, സുന്ദരൻ പള്ളിക്കര, കെ. നാരായണൻ, കെ. സുമിത്ര, സി. സതീശൻ, മണികണ്ഠൻ ചെമ്പക്കാട്, ശരണ്യ കോട്ടൂർ എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ വ്യക്​തിമുദ്ര പതിപ്പിച്ച അമ്പിളി കളക്കര, ശരണ്യ കോട്ടൂർ, ഉമേശൻ പയം, മോഹനൻ പയോലം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.