കാസർകോട്: സ്വാമി ആനന്ദതീർഥർ സാമൂഹിക വിപ്ലവ ചരിത്രത്തിലെ സൂര്യതേജസാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കേരള ദലിത് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാമി ആനന്ദതീർഥരുടെ 116ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അയിത്തത്തിനും ജാതി വിവേചനത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയ സ്വാമി, ഗൗഢസാരസ്വത ബ്രാഹ്മണ വിഭാഗത്തിൽപെട്ട വ്യക്തിയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സ്വാമിജി അക്കാലത്ത് ബി.എ ഓണേഴ്സ് പാസായിട്ടും സർക്കാർ ജോലി സ്വീകരിക്കാതെയാണ് ദലിതർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുെവച്ചത്. സ്വാമിജിയുടെ പോരാട്ടം പുതുതലമുറ കണ്ട്് പ്രവർത്തിച്ചാൽ ദലിത് ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് രാമഭദ്രൻ പറഞ്ഞു. ബാബു കെ. കാനത്തൂർ അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.യു. ഫസലൂർ റഹ്മാൻ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഡ്വ. എസ്. പ്രഹ്ലാദൻ, കെ. ഗോപാലകൃഷ്ണൻ, ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് സുശീല മോഹനൻ, യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപി കുതിരക്കല്ല്, സുന്ദരൻ പള്ളിക്കര, കെ. നാരായണൻ, കെ. സുമിത്ര, സി. സതീശൻ, മണികണ്ഠൻ ചെമ്പക്കാട്, ശരണ്യ കോട്ടൂർ എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അമ്പിളി കളക്കര, ശരണ്യ കോട്ടൂർ, ഉമേശൻ പയം, മോഹനൻ പയോലം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2021 12:03 AM GMT Updated On
date_range 2021-01-03T05:33:49+05:30സ്വാമി ആനന്ദതീർഥർ സാമൂഹിക വിപ്ലവ ചരിത്രത്തിലെ സൂര്യതേജസ് -പി. രാമഭദ്രൻ
text_fieldsNext Story