കർഷക സമരത്തിന് ഐക്യദാർഢ്യം

നീലേശ്വരം: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീലേശ്വരത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം.എൽ.എ സി.കെ.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സി.എം. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്, കെ.വി. സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.