ഔഫ് അനുസ്​മരണ പ്രാർഥന സംഗമം

കാസർകോട്​: പഴയകടപ്പുറത്ത് കൊലചെയ്യപ്പെട്ട അബ്്ദുറഹ്മാൻ ഔഫിൻെറ പേരിൽ കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്​മരണ പ്രാർഥന സംഗമം ഡിസംബർ 30 2.30ന് പഴയകടപ്പുറം ജുമാ മസ്​ജിദ് പരിസരത്ത് നടക്കും. ബദ്റുസ്സാദാത്ത് ഇബ്റാഹിം ഖലീൽ ബുഖാരി നേതൃത്വം നൽകും. അബ്്ദുലത്തീഫ് സഅദി പഴശ്ശി അനുസ്​മരണ പ്രഭാഷണം നടത്തും. സംഗമത്തിൻെറ ഭാഗമായി കേരള മുസ്​ലിം ജമാഅത്ത് എസ്​.വൈ.എസ്​, എസ്​.എസ്.​എഫ് യൂനിറ്റുകളിലും എസ്​.ജെ.എം, എസ്​.എം.എ സംഘടനകളുടെ ആഭിമുഖ്യത്തിൽ മദ്റസകളിലും മഹല്ലുകളിലും ഖത്്മുൽ ഖുർആൻ, യാസീൻ, ഇഖ്​ലാസ്​, തഹ്​ലീൽ സമർപ്പണം നടത്തും. ജില്ല കൺേട്രാൾ ബോർഡ് യോഗംത്തിൽ ചെയർമാൻ ബി.എസ്.​ അബ്്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്​ത ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. കൺവീനർ പള്ളങ്കോട് അബ്്ദുൽ ഖാദർ മദനി വിശദീകരിച്ചു. സയ്യിദ് മുനീറുൽ അഹദൽ തങ്ങൾ പ്രാർഥന നടത്തി. പി.എസ്.​ ആറ്റക്കോയ തങ്ങൾ ബാഹസൻ, കൊല്ലമ്പാടി അബ്്ദുൽ ഖാദർ സഅദി, സുലൈമാൻ കരിവെള്ളൂർ, അബ്്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ബഷീർ പുളിക്കൂർ, അബ്്ദുറഹ്​മാൻ അഹ്സനി, അഷ്റഫ് സഅദി ആരിക്കാടി, ഡോ. അബ്്ദുല്ല കാഞ്ഞങ്ങാട്, ശക്കീർ പെട്ടിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു. അനുസ്​മരണ പരിപാടിയുടെ നടത്തിപ്പിന് വി.സി. അബ്്ദുല്ല സഅദി ചെയർമാനും അബ്്ദുൽ ഖാദർ സഖാഫി അൽ മദീന കൺവീനറും അബ്്ദുറഹ്​മാൻ ഹാജി ബഹ്​റൈൻ ട്രഷററുമായ സംഘാടക സമിതി രൂപവത്​കരിച്ചു. ഔഫിൻെറ കേസ്​ സംബന്ധമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേരള മുസ്​ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ കമ്മിറ്റിയെ ചുമതലപ്പെടുത്തി. control board meeting കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റി ജില്ല കൺേട്രാൾ ബോർഡ് യോഗം സമസ്​ത ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.