പൊലീസ് ഉദ്യോഗസ്​ഥ​െൻറ ഇടപെടൽ: കുഞ്ഞുജീവൻ രക്ഷിച്ചു

പൊലീസ് ഉദ്യോഗസ്​ഥ​ൻെറ ഇടപെടൽ: കുഞ്ഞുജീവൻ രക്ഷിച്ചു നീലേശ്വരം: തൈക്കടപ്പുറം അഴിത്തല തീരദേശ പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രതീഷി​ൻെറ അവസരോചിതമായ ഇടപെടൽ ആറുവയസ്സുകാര​ൻെറ ജീവൻ രക്ഷിച്ചു. ശനിയാഴ്ച വൈകീട്ട്​ അഴിത്തല ബീച്ചിൽ എത്തിയ 10 പേർ അടങ്ങുന്ന കുടുംബം കാറിൽനിന്നിറങ്ങി ഡോർ അടച്ച് ബീച്ചിലേക്ക് നടന്നുപോവുകയും അശ്രദ്ധമൂലം ഒരു കുട്ടി കാറിൽ പെട്ടുപോവുകയും ചെയ്തു. ഈ സമയം ബീച്ചിൽ പട്രോളിങ്ങിനായി പോയ രതീഷ് കാറി​ൻെറ അകത്തുനിന്ന് ഒരു കുഞ്ഞി​ൻെറ കരച്ചിൽ കേട്ട് ഓടിയെത്തുകയും കുട്ടിയോട് ലോക്ക് അകത്തുനിന്ന് തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാർ ഡോർ പുറത്തിറങ്ങിയ കുട്ടിയോട് പിന്നീട് പിതാവി​ൻെറ ഫോൺ നമ്പർ വാങ്ങി വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ രക്ഷിതാക്കൾ രതീഷിനോട് നന്ദി പറഞ്ഞു. അവസരോചിതമായ ഇടപെടലിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായ ചാരിതാർഥ്യത്തിലാണ് അച്ചാംതുരുത്തി സ്വാദേശിയായ രതീഷ്. കുട്ടികളെയും കൊണ്ട് പൊതുസ്​ഥലങ്ങളിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുടുംബത്തോട് പറഞ്ഞാണ് രതീഷ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT