Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 11:58 PM GMT Updated On
date_range 27 Dec 2020 11:58 PM GMTപൊലീസ് ഉദ്യോഗസ്ഥെൻറ ഇടപെടൽ: കുഞ്ഞുജീവൻ രക്ഷിച്ചു
text_fieldsbookmark_border
പൊലീസ് ഉദ്യോഗസ്ഥൻെറ ഇടപെടൽ: കുഞ്ഞുജീവൻ രക്ഷിച്ചു നീലേശ്വരം: തൈക്കടപ്പുറം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രതീഷിൻെറ അവസരോചിതമായ ഇടപെടൽ ആറുവയസ്സുകാരൻെറ ജീവൻ രക്ഷിച്ചു. ശനിയാഴ്ച വൈകീട്ട് അഴിത്തല ബീച്ചിൽ എത്തിയ 10 പേർ അടങ്ങുന്ന കുടുംബം കാറിൽനിന്നിറങ്ങി ഡോർ അടച്ച് ബീച്ചിലേക്ക് നടന്നുപോവുകയും അശ്രദ്ധമൂലം ഒരു കുട്ടി കാറിൽ പെട്ടുപോവുകയും ചെയ്തു. ഈ സമയം ബീച്ചിൽ പട്രോളിങ്ങിനായി പോയ രതീഷ് കാറിൻെറ അകത്തുനിന്ന് ഒരു കുഞ്ഞിൻെറ കരച്ചിൽ കേട്ട് ഓടിയെത്തുകയും കുട്ടിയോട് ലോക്ക് അകത്തുനിന്ന് തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാർ ഡോർ പുറത്തിറങ്ങിയ കുട്ടിയോട് പിന്നീട് പിതാവിൻെറ ഫോൺ നമ്പർ വാങ്ങി വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ രക്ഷിതാക്കൾ രതീഷിനോട് നന്ദി പറഞ്ഞു. അവസരോചിതമായ ഇടപെടലിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായ ചാരിതാർഥ്യത്തിലാണ് അച്ചാംതുരുത്തി സ്വാദേശിയായ രതീഷ്. കുട്ടികളെയും കൊണ്ട് പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുടുംബത്തോട് പറഞ്ഞാണ് രതീഷ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story