മുസ്​ലിം ലീഗ് ഓഫിസ് അടിച്ചുതകർത്തു

നീലേശ്വരം: കാഞ്ഞങ്ങാട്ട്​ ഡി.വൈ.എഫ്.ഐ പ്രവർത്തക​ൻെറ കൊലപാതകത്തെ തുടർന്ന്, മാർക്കറ്റ് ജങ്​ഷനിലുള്ള മുസ്​ലിം ലീഗ് ഓഫിസായ സി.എച്ച്. മുഹമ്മദ് കോയ സൗധം അടിച്ചുതകർത്തു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നീലേശ്വരം മുസ്​ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ഓഫിസാണ് തകർത്തത്. ഓഫിസിനുള്ളിലെ നൂറോളം പ്ലാസ്​റ്റിക്​ കസേരകളും തകർത്തു. മുറിക്കകത്തെ ഷെൽഫും ഫാനും നശിപ്പിച്ചിട്ടുണ്ട്​. ഇത് അഞ്ചാം തവണയാണ് ഓഫിസ് തകർക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്​ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികൾ ആരോപിച്ചു. പ്രസിഡൻറ്​ സി.കെ. മാണിയൂർ, സെക്രട്ടറി ഇബ്രാഹിം പറമ്പത്ത് എന്നിവർ നീലേശ്വരം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.