വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കാസർകോട്​: കേരള ഷോപ്‌സ് ആൻഡ്​ കമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മൻെറ്​സ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2019-20 അധ്യയനവര്‍ഷം ബിരുദ ബിരദാനന്തര/പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡിനായി അപേക്ഷിക്കാം. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവര്‍ക്കാണ് അവസരം. മാര്‍ക്ക് ലിസ്​റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 15നകം ജില്ല എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയം, ഷോപ്‌സ് ആൻഡ്​ കമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മൻെറ്​ ബോര്‍ഡ്, സാന്‍ഡല്‍ സിറ്റി ബില്‍ഡിങ്​, വിദ്യാനഗര്‍ പി.ഒ, 671123 കാസര്‍കോട് എന്ന വിലാസത്തല്‍ അപേക്ഷിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന തുല്യത സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. ഫോണ്‍: 04994 255110, 9747931567.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT