കാസർകോട്: കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മൻെറ്സ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2019-20 അധ്യയനവര്‍ഷം ബിരുദ ബിരദാനന്തര/പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡിനായി അപേക്ഷിക്കാം. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയവര്‍ക്കാണ് അവസരം. മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 15നകം ജില്ല എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയം, ഷോപ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മൻെറ് ബോര്‍ഡ്, സാന്‍ഡല്‍ സിറ്റി ബില്‍ഡിങ്, വിദ്യാനഗര്‍ പി.ഒ, 671123 കാസര്‍കോട് എന്ന വിലാസത്തല്‍ അപേക്ഷിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന തുല്യത സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. ഫോണ്‍: 04994 255110, 9747931567.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 11:59 PM GMT Updated On
date_range 2020-12-25T05:29:19+05:30വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
text_fieldsNext Story