വോട്ടര്‍ പട്ടിക നിരീക്ഷകന്‍ ഇന്ന്​ ജില്ലയിലെത്തും

കാസർകോട്​: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലി​ൻെറ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകന്‍ കെ. ഗോപാലകൃഷ്ണ ഭട്ട് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്​ച ജില്ലയിലെത്തും. ജില്ലയിലെ വിവിധ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറുടെ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ഇലക്​ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലി​ൻെറ പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന് കലക്ടര്‍, ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ല ഇലക്​ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവരുമായി കൂടിക്കാഴ്​ച നടത്തും. 2.30ന് ജില്ലയിലെ എം.പി, എം.എല്‍.എമാരുടെയും അംഗീകൃത രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗവും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.