ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ ആരോഗ്യ ക്യാമ്പ്

കാഞ്ഞങ്ങാട്: സംസ്​ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന പാൻടെക് മൈഗ്രൻറ്​ സുരക്ഷ പ്രോജക്ടും സഫ്‌റോൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊളവയലും സംയുക്തമായി ഇതര സംസ്​ഥാന തൊഴിലാളികൾക്കായി ഹെൽത്ത്‌ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. പ്രസാദ് തോമസ് ക്യാമ്പിന് നേതൃത്വം നൽകി. പ്രോജക്ട് മാനേജർ ജോസ്മി എൻ. ജോസ്, പ്രോജക്ട് കൗൺസിലർ സന്ദീപ് കുമാർ, ഔട്ട്‌ റീച് വർക്കർ ബിന്ദു, മുന്നാട്​ പീപ്​ൾസ് കോ ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് ബി.എസ്.ഡബ്ല്യു​ വിദ്യാർഥികളായ തബ്ഷിറ, അപർണ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT