Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 11:59 PM GMT Updated On
date_range 22 Dec 2020 11:59 PM GMTഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ക്യാമ്പ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന പാൻടെക് മൈഗ്രൻറ് സുരക്ഷ പ്രോജക്ടും സഫ്‌റോൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊളവയലും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. പ്രസാദ് തോമസ് ക്യാമ്പിന് നേതൃത്വം നൽകി. പ്രോജക്ട് മാനേജർ ജോസ്മി എൻ. ജോസ്, പ്രോജക്ട് കൗൺസിലർ സന്ദീപ് കുമാർ, ഔട്ട് റീച് വർക്കർ ബിന്ദു, മുന്നാട് പീപ്ൾസ് കോ ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് ബി.എസ്.ഡബ്ല്യു വിദ്യാർഥികളായ തബ്ഷിറ, അപർണ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story