ഗ്രാമപഞ്ചായത്ത് തല ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതി: വില്ലേജ് എക്​സ്​റ്റൻഷൻ ഓഫിസർ നിർവഹണ ഉദ്യോഗസ്ഥൻ

കാസർകോട്: ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ഹരിത കേരളം മിഷ​ൻെറ ഉപമിഷനായ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥനായി വില്ലേജ് എക്​സ്​റ്റൻഷൻ ഓഫിസർമാരെ (വി.ഇ.ഒ) നിശ്ചയിച്ചു. നിലവിൽ വ്യത്യസ്ത നിർവഹണ ഉദ്യോഗസ്ഥർ മുഖേനയാണ് ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾ നിർവഹിക്കുന്നത്. ചില പദ്ധതികൾ വി.ഇ.ഒ നിർവഹിക്കുമ്പോൾ മറ്റുചിലത് പഞ്ചായത്ത് അസിസ്​റ്റൻറ് സെക്രട്ടറിമാരാണ്. വ്യത്യസ്ത നിർവഹണ ഉദ്യോഗസ്ഥർ മുഖേന പദ്ധതി നടത്തുന്നത് സംയോജനത്തിനും നിർവഹണത്തിനും അവലോകനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ വി.ഇ.ഒമാർക്ക് ചുമതല നൽകാവുന്നതാണെന്ന് പഞ്ചായത്ത് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. ഇക്കാര്യം അംഗീകരിച്ച്​ ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും റിപ്പോർട്ട് നൽകി. തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തിൽ രണ്ട് വി.ഇ.ഒമാരുള്ളതിൽ ഒരാൾക്ക് പഞ്ചായത്ത് തീരുമാനപ്രകാരം ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികളുടെ ഏകോപനത്തി​ൻെറയും റിപ്പോർട്ടിങ്ങി​ൻെറയും പൂർണ ചുമതല ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം ഉറവിട മാലിന്യ സംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യ സംസ്കരണ-കൃഷി വികസന കർമസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്​റ്റിക്, ഇ-വേസ്​റ്റ്​, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷ​ൻെറ ലക്ഷ്യങ്ങളാണ്. ഷമീർ ഹമീദലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT