കാസർകോട്: ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ഹരിത കേരളം മിഷൻെറ ഉപമിഷനായ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥനായി വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരെ (വി.ഇ.ഒ) നിശ്ചയിച്ചു. നിലവിൽ വ്യത്യസ്ത നിർവഹണ ഉദ്യോഗസ്ഥർ മുഖേനയാണ് ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾ നിർവഹിക്കുന്നത്. ചില പദ്ധതികൾ വി.ഇ.ഒ നിർവഹിക്കുമ്പോൾ മറ്റുചിലത് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിമാരാണ്. വ്യത്യസ്ത നിർവഹണ ഉദ്യോഗസ്ഥർ മുഖേന പദ്ധതി നടത്തുന്നത് സംയോജനത്തിനും നിർവഹണത്തിനും അവലോകനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ വി.ഇ.ഒമാർക്ക് ചുമതല നൽകാവുന്നതാണെന്ന് പഞ്ചായത്ത് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. ഇക്കാര്യം അംഗീകരിച്ച് ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും റിപ്പോർട്ട് നൽകി. തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തിൽ രണ്ട് വി.ഇ.ഒമാരുള്ളതിൽ ഒരാൾക്ക് പഞ്ചായത്ത് തീരുമാനപ്രകാരം ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികളുടെ ഏകോപനത്തിൻെറയും റിപ്പോർട്ടിങ്ങിൻെറയും പൂർണ ചുമതല ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം ഉറവിട മാലിന്യ സംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യ സംസ്കരണ-കൃഷി വികസന കർമസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷൻെറ ലക്ഷ്യങ്ങളാണ്. ഷമീർ ഹമീദലി
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:59 PM GMT Updated On
date_range 2020-12-21T05:29:28+05:30ഗ്രാമപഞ്ചായത്ത് തല ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതി: വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ നിർവഹണ ഉദ്യോഗസ്ഥൻ
text_fieldsNext Story