നഗരത്തിൽ കടകളുടെ ചുമരുതുരന്ന്​ കവർച്ച

കാസർകോട്: . രണ്ട് കടകളിൽ നിന്ന് പണം കവർന്നു. എം.ജി റോഡിലെ താഹിറ മെഡിക്കൽ ഷോപ്, കെ.ആർ പഴം-പച്ചക്കറി കടയിലുമാണ് മോഷണം നടന്നത്. മെഡിക്കൽ ഷോപ്പിലെ മേശവലിപ്പിൽ സൂക്ഷിച്ച 52,700 രൂപയും പച്ചക്കറി കടയിലെ മേശവലിപ്പിൽ സൂക്ഷിച്ച 6000 രൂപയുമാണ് കവർന്നത്​. ശനിയാഴ്‌ച രാവിലെ കടയിൽ എത്തിയ ജീവനക്കാർ ഷട്ടർ തുറന്നപ്പോഴാണ് വിവരം അറിയുന്നത്. പിറകുവശത്തെ ചുമര് തുരന്ന നിലയിൽ കണ്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ ഭാഗത്ത് സി.സി.ടി.വി കാമറകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. kavarcha നഗരത്തിൽ മോഷണം നടന്ന കടയുടെ പരിസരം പൊലീസ്​ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.