ജയരാജിന് വേഷം മാറാൻ നിമിഷങ്ങൾ

ചെറുവത്തൂർ: തിങ്ങിക്കൂടിയ നാടകാസ്വാദകർക്ക് മുന്നിൽ കഥാപാത്രമായി അഭിനയിച്ച് ​ൈകയടി വാങ്ങിയ നടൻ ഇന്ന് ജീവിക്കാൻ കെട്ടുന്നത് വേറിട്ടവേഷങ്ങൾ. നാടക സ്വപ്നങ്ങൾ കോവിഡ് തകർത്തെറിഞ്ഞപ്പോൾ മണ്ണ് കടത്തൽ, കല്ല് കടത്തൽ, തേങ്ങ വിൽപന, ട്യൂഷൻ മാസ്​റ്റർ, പെയിൻറർ തുടങ്ങി ജോലികൾ ചെയ്​ത്​ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം നടത്തുന്നത് ജയരാജ് കെ.പി.എ.സിയാണ്. കെ.പി.എ.സി ഈ വർഷം അരങ്ങിലെത്തിച്ച മരത്തൻ എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. 40 വേദികൾ പിന്നിട്ടപ്പോഴാണ് കോവിഡ് വില്ലനായി മാറിയത്. ഇതോടെ കേരളത്തിനകത്തും പുറത്തും ബുക്ക് ചെയ്​ത 120 നാടകങ്ങൾ റദ്ദാക്കപ്പെട്ടു. നാടകത്തെ ഉപജീവനമാർഗമാക്കിയ നൂറുകണക്കിന് കലാകാരന്മാർക്കൊപ്പം ജയരാജി​ൻെറ സ്വപ്നങ്ങൾക്കും കരിനിഴൽവീണു. കെ.പി.എ.സി മാസത്തിൽ കൊടുക്കുന്ന ചെറിയ വരുമാനം ഏറെ സഹായകരമാണെങ്കിലും മുന്നോട്ടുപോകാൻ മുണ്ടുമുറുക്കിയുടുത്ത് തൊഴിലിടത്തിലേക്കിറങ്ങണമെന്നതാണ് ജയരാജി​ൻെറ ജീവിതാനുഭവം. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശിയായ ജയരാജ് കണ്ണൂർ സംഘചേതനയുടെ കോലം, വടകര വരദയുടെ മണ്ടൻ രാജാവ്, മറുമരുന്ന്, കോഴിക്കോട് ബ്ലാക്ക് സ്​റ്റേജി​ൻെറ അഗ്നിയും വർഷവും, കണ്ണൂർ നെഗറ്റിവി​ൻെറ ആയഞ്ചേരി വലിയ യശ്മാൻ എന്നീ നാടകങ്ങളിലും പ്രധാന വേഷം ചെയ്തിരുന്നു. കലോത്സവങ്ങളിലെ പരിശീലകനും വിധികർത്താവുമായ ജയരാജിന് കലോത്സവങ്ങൾ ഇല്ലാത്തതും കനത്ത തിരിച്ചടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT