ചെറുവത്തൂർ: തിങ്ങിക്കൂടിയ നാടകാസ്വാദകർക്ക് മുന്നിൽ കഥാപാത്രമായി അഭിനയിച്ച് ൈകയടി വാങ്ങിയ നടൻ ഇന്ന് ജീവിക്കാൻ കെട്ടുന്നത് വേറിട്ടവേഷങ്ങൾ. നാടക സ്വപ്നങ്ങൾ കോവിഡ് തകർത്തെറിഞ്ഞപ്പോൾ മണ്ണ് കടത്തൽ, കല്ല് കടത്തൽ, തേങ്ങ വിൽപന, ട്യൂഷൻ മാസ്റ്റർ, പെയിൻറർ തുടങ്ങി ജോലികൾ ചെയ്ത് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം നടത്തുന്നത് ജയരാജ് കെ.പി.എ.സിയാണ്. കെ.പി.എ.സി ഈ വർഷം അരങ്ങിലെത്തിച്ച മരത്തൻ എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. 40 വേദികൾ പിന്നിട്ടപ്പോഴാണ് കോവിഡ് വില്ലനായി മാറിയത്. ഇതോടെ കേരളത്തിനകത്തും പുറത്തും ബുക്ക് ചെയ്ത 120 നാടകങ്ങൾ റദ്ദാക്കപ്പെട്ടു. നാടകത്തെ ഉപജീവനമാർഗമാക്കിയ നൂറുകണക്കിന് കലാകാരന്മാർക്കൊപ്പം ജയരാജിൻെറ സ്വപ്നങ്ങൾക്കും കരിനിഴൽവീണു. കെ.പി.എ.സി മാസത്തിൽ കൊടുക്കുന്ന ചെറിയ വരുമാനം ഏറെ സഹായകരമാണെങ്കിലും മുന്നോട്ടുപോകാൻ മുണ്ടുമുറുക്കിയുടുത്ത് തൊഴിലിടത്തിലേക്കിറങ്ങണമെന്നതാണ് ജയരാജിൻെറ ജീവിതാനുഭവം. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശിയായ ജയരാജ് കണ്ണൂർ സംഘചേതനയുടെ കോലം, വടകര വരദയുടെ മണ്ടൻ രാജാവ്, മറുമരുന്ന്, കോഴിക്കോട് ബ്ലാക്ക് സ്റ്റേജിൻെറ അഗ്നിയും വർഷവും, കണ്ണൂർ നെഗറ്റിവിൻെറ ആയഞ്ചേരി വലിയ യശ്മാൻ എന്നീ നാടകങ്ങളിലും പ്രധാന വേഷം ചെയ്തിരുന്നു. കലോത്സവങ്ങളിലെ പരിശീലകനും വിധികർത്താവുമായ ജയരാജിന് കലോത്സവങ്ങൾ ഇല്ലാത്തതും കനത്ത തിരിച്ചടിയായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 11:58 PM GMT Updated On
date_range 2020-12-19T05:28:45+05:30ജയരാജിന് വേഷം മാറാൻ നിമിഷങ്ങൾ
text_fieldsNext Story