ഉദുമയില്‍ ഭൂരിപക്ഷം നേടി എല്‍.ഡി.എഫ്; ഭരണം ത്രിശങ്കുവിൽ

ലീഗി​ൻെറ വെടിക്കുന്ന് വാര്‍ഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ് പ്രസിഡൻറ്​ സ്ഥാനാർഥി ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലീഗി​ൻെറ വെടിക്കുന്ന് വാര്‍ഡ് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. എങ്കിലും ഉദുമ ഗ്രാമ പഞ്ചായത്തിൽ ഭരണം ത്രിശങ്കുവിലാണുള്ളത്. എൽ.ഡി.എഫ് 10, യു.ഡി.എഫ് എട്ട്​, ബി.ജെ.പി രണ്ട്, യു.ഡി.എഫ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷി എൽ.ഡി.എഫ് ആണെങ്കിലും ബി.ജെ.പിയും യു.ഡി.എഫും ഒത്തുചേർന്നാൽ ഭരണം ത്രിശങ്കുവിൽ ആവും. ഇടതി​ൻെറ പ്രസിഡൻറ്​ സ്ഥാനാർഥി പി. ലക്ഷ്മിയാണ് ലീഗ് സ്വതന്ത്രയായ ശോഭന പവിത്രനെ തറപറ്റിച്ച്​ സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസി​ൻെറ രണ്ടു പ്രധാന സീറ്റുകളായ കോട്ടിക്കുളം, ബേക്കലം എന്നീ വാര്‍ഡുകളില്‍ ബി.ജെ.പി ഇത്തവണ താമര വിരിയിപ്പിച്ചു. പഞ്ചായത്ത് നിലവില്‍ വന്നതിനുശേഷം ഇത് ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറന്നത്. അങ്കകളരി വാര്‍ഡ് എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇവിടെ ഹാരിസ് അങ്കകളരി ആസിഫ് അലിയെയാണ് പരാജയപ്പെടുത്തിയത്. അങ്കകളരി കൂടാതെ ബേവൂരി, ബാര, നാലാംവാതുക്കല്‍, പാക്യാര, പാലക്കുന്ന്, കരിപ്പോടി, പള്ളം തെക്കേക്കര, അംബിക നഗര്‍ എന്നീ വാര്‍ഡുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. വെടിക്കുന്ന് കൂടാതെ ഉദുമ, മാങ്ങാട്, അരമങ്ങാനം, ഏരോല്‍, ആറാട്ടുകടവ്, മുതിയക്കാല്‍, തിരുവക്കോളി, മലാംകുന്ന്, കൊപ്പല്‍ എന്നീ വാര്‍ഡുകളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.