പിലിക്കോടും ചന്തേരയിലും സംഘർഷം

ചെറുവത്തൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ . എൽ.ഡി.എഫ് പ്രവർത്തകർ ആക്രമണം നടത്തിയതായി യു.ഡി.എഫ് ആരോപിച്ചു. ചന്തേര സ്‌കൂൾ ബൂത്തിൽ യു.ഡി.എഫ് ഏജൻറുമാരെ ബൂത്തിനകത്തും പുറത്തും​െവച്ച് സംഘടിച്ചെത്തിയവർ ​കൈയ്യേറ്റം ചെയ്യുകയും നായ്​കുരണ പൊടി വിതറുകയും ചെയ്​തു. യു.ഡി.എഫ് ഏജൻറ്​ റാമിസ് അബ്​ദുള്ളക്ക്​ (24) മർദനമേറ്റു. യു.ഡി.എഫ്​ പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി പി.കെ.റഹീനയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നു. ചന്തേര പന്ത്രണ്ടാം വാർഡിൽ സി.പി.എം അക്രമത്തിൽ പോളിങ്​ ഏജൻറ​ുമാരായ മുൻ പഞ്ചായത്ത് അംഗവും മുസ്‌ലീംലീഗ് നേതാവുമായ നിഷാം പട്ടേൽ, ആർ.എസ്.പി ജില്ല അസിസ്​റ്റൻറ്​ സെക്രട്ടറി കരീം ചന്തേര, കോൺഗ്രസ് ഭാരവാഹിയായ വി. മധു, യു.ഡി.എഫ് പഞ്ചായത്ത് മുൻ ചെയർമാൻ എം.എ. മജീദ് ഹാജി, ടി.സി. സുബൈർ, എൻ. സക്കരിയ, സി.എം.റാഷിദ് അഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. രാവിലെ 11ഓടെ സംഘടിച്ചെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് ഏജൻറുമാരെയും വോട്ടർമാരെയും മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്​തു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. വോട്ടിങ്​ യന്ത്രങ്ങൾ സീൽ ചെയ്​തശേഷം രാത്രി എട്ടോടെയാണ് ബൂത്ത് ഏജൻറുമാരായ യു.ഡി.എഫ് നേതാക്കളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പോളിങ്​ സ്​റ്റേഷനിൽനിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.