കൊട്ടിക്കലാശം ഇത്തവണ സമൂഹ മാധ്യമങ്ങളിൽ

കാഞ്ഞങ്ങാട്​: തദ്ദേശ തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ നാട്ടിൻപുറങ്ങളിൽ പതിവ്​ കോർണർ യോഗങ്ങളും കുടുംബയോഗങ്ങളും പേരിന്​ മാത്രമായി. പ്രചാരണ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കലാശ​ക്കൊട്ടിലെത്തിച്ചാണ്​ പ്രമുഖ സ്ഥാനാർഥികളെല്ലാം തെരഞ്ഞെടുപ്പിനെ നേരിടാ​നൊരുങ്ങുന്നത്​. നാട്ടിൻപുറങ്ങളിൽ ഇക്കുറി ഫ്ലക്​സ്​, ചുവരെഴുത്ത്​ എന്നിവ കുറവാണ്​. അതേസമയം, സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്​ത നിറത്തിലും തരത്തിലുമുള്ള പോസ്​റ്ററുകളും വിഡിയോകളും പങ്കുവെച്ച്​​ വോട്ടുപിടിത്തം തകർക്കുകയാണ്​. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​ൻെറ അവസാന നാളുകളിൽ ഓരോ കവലകളിലും വിവിധ രാഷ്​ട്രീയ പാർട്ടികളുടെ കോർണർ യോഗങ്ങൾ നടക്കുമായിരുന്നു. ഇക്കുറി കോവിഡ്​ മാനദണ്ഡമുള്ളതിനാൽ നടക്കുന്നില്ല. ഇതി​ൻെറ കുറവ്​ പരിഹരിക്കാൻ പ്രമുഖ കക്ഷികളെല്ലാം ഓൺലൈൻ യോഗങ്ങൾ വിളിച്ചുചേർത്തും വാട്​സ്​ ആപ്​, ഫേസ്​ബുക്ക്​ എന്നീ സാധ്യതകൾ ഉപയോഗിച്ചും ഓരോ വോട്ടർമാരിലേക്കും പ്രചാരണമെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്​. സംസ്ഥാനതല നേതാക്കളെ വരെ ഉപയോഗിച്ച്​ വോട്ട്​ അഭ്യർഥിക്കുന്ന വിഡിയോ ക്ലിപ്​ വാട്​സ്​ ആപ്​ നമ്പറുകളിൽ പങ്കുവെക്കാൻ പ്രമുഖ കക്ഷികൾക്കെല്ലാം സോഷ്യൽ മീഡിയ ടീം തന്നെ ഓരോ വാർഡുകളിലും പ്രവർത്തിച്ചുവരുന്നുണ്ട്​. തെരഞ്ഞെടുപ്പ്​ ദിവസവും രാവിലെ തന്നെ വോട്ട്​ ​െചയ്യാൻ മറക്കല്ലേ ചെയ്യു​േമ്പാൾ ചിഹ്നം ഓർക്കണമേ എന്ന അഭ്യർഥനയും അയക്കാനുള്ള പദ്ധതികൾ സോഷ്യൽ മീഡിയ ടീം നടത്തിവരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.