സ്വതന്ത്ര സ്ഥാനാർഥിയുടെ പോസ്​റ്ററുകളും ബാനറുകളും നശിപ്പിച്ചു

കുമ്പള: കുമ്പള പഞ്ചായത്ത്​ 19ാം വാർഡിലെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി ഫൗസിയ സിദ്ദീഖി​ൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ബാനറുകളും പോസ്​റ്ററുകളും നശിപ്പിച്ചതായി പരാതി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫൗസിയ സിദ്ദീഖ് കുമ്പള പൊലീസിലും റിട്ടേണിങ്​ ഓഫിസർക്കും പരാതി നൽകി. വാർഡിൽ പ്രചാരണ രംഗത്ത് മുന്നിട്ടുനിൽക്കുന്ന ഫൗസിയ സിദ്ദീഖി​ൻെറ വിജയ സാധ്യത മനസ്സിലാക്കിയ എതിരാളികളാണ് പോസ്​റ്റർ നശിപ്പിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. photo koppalam postarukar nashipichu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.