കാഞ്ഞങ്ങാട്: ആധാർ സേവനങ്ങൾക്കായി ആനന്ദാശ്രമം തപാൽ ഓഫിസിൽ ഈ മാസം 14 മുതൽ 20 വരെ പ്രത്യേക കൗണ്ടർ തുറക്കും. പുതിയ ആധാർ എടുക്കലും, അഞ്ചിനും 15നും ഇടയിൽ പ്രായമുള്ളവരുടെ നിർബന്ധിത പുതുക്കലും സൗജന്യമായി ചെയ്തു കൊടുക്കും. ഫോൺ നമ്പർ, മേൽവിലാസം, ജനന തീയതി, തുടങ്ങിയവ തിരുത്തുന്നതിന് 50 രൂപ ഈടാക്കും. ഫോൺ നമ്പർ ഒഴികെ മറ്റു തിരുത്തലുകൾക്ക് ബലം നൽകുന്ന രേഖകള്‍ കൈവശം കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.