വനിത സംഗമം നടത്തി

ചെറുവത്തൂർ: സി.പി.എമ്മി​ൻെറ ഇന്നത്തെ പോക്കുകണ്ടാൽ എല്ലാ കൊള്ളരുതായ്മയുടെയും പര്യായമായി മാറിയോ മാർക്സിസം എന്ന് തോന്നിപ്പോവുകയാണെന്ന് ഗാന്ധിദർശൻ വനിത വേദി സംസ്​ഥാന അധ്യക്ഷ ഡോ.പി.വി.പുഷ്പജ പറഞ്ഞു. പിലിക്കോട് 16ാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലക്കരയിൽ നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വാളയാറായാലും മറ്റേത് വിഷയമായാലും ഇരകൾക്ക് നീതികിട്ടാത്ത, അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീർ കാണാത്ത ഭരണമാണ് പിണറായി വിജയ‍ൻെറത്. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ താനനുഭവിച്ച തിക്താനുഭവങ്ങളും നേരിട്ട പീഡനങ്ങളും വിരൽചൂണ്ടുന്നതും അതിലേക്കാണ്. ഈ അവസ്​ഥക്ക് മാറ്റമുണ്ടാകാൻ സ്ത്രീകൾ അതിജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ. വിനയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറും ഒന്നാം വാർഡ് സ്​ഥാനാർഥിയുമായ കെ. നവീൻ ബാബു, ബ്ലോക്ക് പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ സ്​ഥാനാർഥി രമ രാജൻ, പതിനാറാം വാർഡ് സ്ഥാനാർഥി എം.വി. യശോദ, മറ്റു വാർഡുകളിലെ സ്ഥാനാർഥികളായ ഒ.കെ. നാരായണി, കെ.കുഞ്ഞികൃഷ്ണൻ, എൻ. ദാമോദരൻ, ടി. രത്നാകരൻ, ടി.വി. സുരേഷ് എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി. ധനഞ്ജയൻ മാസ്​റ്റർ വിഷയാവതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT