കിസാൻ കോൺഗ്രസ് ധർണ നടത്തി

ചെറുവത്തൂർ: ഡൽഹിയിൽ കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹ ബില്ലും മൂന്ന് കരിനിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന അനിശ്ചിതകാല സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ചെറുവത്തൂർ മണ്ഡലം കിസാൻ കോൺഗ്രസി​ൻെറ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് പരിസരത്ത് ധർണ സമരം നടത്തി. സമരം ഡി.സി.സി. ജനറൽ സെകട്ടറി കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ. ഉണ്ണികൃഷ്ണൻ, കെ.കെ. കുമാരൻ, പത്താനത്ത് കൃഷ്ണൻ, ഉദ്ദേശ് കുമാർ, സി. ചിത്രാകരൻ, എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.