നടക്കുന്നത് പണമുണ്ടാക്കാനുള്ള വികസനം -എം.പി

തൃക്കരിപ്പൂർ: അഴിമതിയുടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേരള ഗവൺമൻെറിന് വികസനമെന്നത് പണമുണ്ടാക്കാനുള്ള അടവുനയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. തൃക്കരിപ്പൂർ നടക്കാവിൽ യു.ഡി.എഫ് ജില്ല പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ സ്ഥാനാർഥി ഷാജി തൈക്കീലി​ൻെറ പഞ്ചായത്തുതല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞ പ്രകാരം എല്ലാം ശരിയാക്കാൻ ഇനി അഞ്ചുമാസം മാത്രമേ ബാക്കിയുള്ളൂ. അഴിമതിയും ധൂർത്തും മൂലം വികസന പ്രവർത്തനങ്ങൾ നടത്താൻ പോലും കഴിയുന്നില്ല. തദ്ദേശ ​െതരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനൊക്കെ മറുപടി പറയിക്കുമെന്നും എം.പി പറഞ്ഞു. നടക്കാവിൽ നടന്ന ചടങ്ങിൽ പിലിക്കോട് ഡിവിഷൻ കമ്മിറ്റി ചെയർമാൻ എം.ടി.പി. കരീം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് എ.ജി.സി. ബഷീർ, തൃക്കരിപ്പൂർ പഞ്ചായത്ത് ചെയർമാൻ എസ്. കുഞ്ഞഹമ്മദ്, പി. കുഞ്ഞിക്കണ്ണൻ, കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, കെ.വി. മുകുന്ദൻ, കെ.പി. പ്രകാശൻ, ഇ.വി. ദാമോദരൻ , കെ.പി. ദിനേശൻ, പി.വി. കണ്ണൻ, കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് ടൗൺ ഡിവിഷൻ സ്ഥാനാർഥി സി. ചന്ദ്രമതി, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളായ എ. ലീന, ഇ.എം. ആനന്ദവല്ലി, കെ. കമലാക്ഷി, പി. സുഷമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.