ഫാഷൻ ഗോൾഡ്​ കേസിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെടുന്നു -മുസ്​ലിം ലീഗ്​

കാസർകോട്: മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറി മുഖേന ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ നിർദേശത്തെ തുടർന്നാണ് ഒരു നോട്ടീസ് പോലും നൽകാതെ എം.സി. ഖമറുദ്ദീൻ എം.എൽ.എയെ അറസ്​റ്റ്​ ചെയ്തതെന്ന്​ മുസ്​ലിം ലീഗ്​ ജില്ല ജനറൽ സെക്രട്ടറി എ. അബ്​ദുറഹിമാൻ. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല എം.സി.ഖമറുദ്ദീൻ എം.എൽ.എയെ അറസ്​റ്റ്​ ചെയ്തിട്ടുള്ളത്. രാഷ്​ട്രീയ വൈരാഗ്യത്തി​ൻെറ പേരിൽ അധികാരമുപയോഗിച്ച് മുസ്​ലിം ലീഗ് നേതാക്കളെ സി.പി.എം വേട്ടയാടുന്നതി​ൻെറ ഭാഗമാണത്​. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഖമറുദ്ദീനെ മതിയായ ചികിത്സ നൽകുന്നതിന് പകരം ആശുപത്രിയിൽനിന്നും നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്ത് ജയിലിലേക്കയച്ചത് സി.പി.എം നേതാക്കളുടെ സമ്മർദം മൂലമാണ്. ഇത് മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിയാണ്. പൊലീസിൽ പ്രത്യേകമായി സി.പി.എം സേനയുണ്ടാക്കി രാഷ്​ട്രീയ പ്രതിയോഗികളെ അന്യായമായി പീഡിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകിയിരിക്കുകയാണ്. ലോകാവസാനം വരെ സി.പി.എം തന്നെ കേരളം ഭരിക്കുമെന്ന മട്ടിലാണ് ചില പൊലീസ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. ഇത്തരം ഉദ്യോഗസ്ഥർ കാലത്തി​ൻെറ ചുവരെഴുത്ത് വായിക്കാൻ തയാറാവണമെന്ന് അബ്​ദുറഹ്മാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.