താറാവ് ഗ്രാമം: അപേക്ഷ ക്ഷണിച്ചു

പടന്ന: ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ്​ നടപ്പാക്കുന്ന താറാവ് ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പടന്നയിൽ വെറ്ററിനറി ഡിസ്‌പെൻസറി വഴി വകുപ്പ് നടപ്പാക്കിയ താറാവ് ഗ്രാമം പദ്ധതിയുടെ തുടർച്ചയായി റീബിൽഡ് കേരള പദ്ധതിയിലാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 120 കർഷകർക്ക് സൗജന്യമായി താറാവുകളെ നൽകും. അപേക്ഷ ഫോറം പടന്ന വെറ്ററിനറി ഡിസ്പെൻസറിയിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.