കാഞ്ഞങ്ങാട്: ചീമേനിയിലെ നിർദിഷ്ട സോളാർ പ്ലാൻറ് പദ്ധതി ഉപേക്ഷിക്കുക, അല്ലാത്തപക്ഷം കൃഷിയോഗ്യമായ ഭൂമി അനുവദിക്കുക, ഇതുമൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, ജനദ്രോഹ നടപടികൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തോട്ടം തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധം സി.ഐ.ടി.യു ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.എസ്. ശ്രീനിവാസൻ, കെ. സുരേഷ് കുമാർ, കെ. ഓമന, കെ. പ്രകാശൻ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. തോട്ടം തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. മോഹനൻ സ്വാഗതം പറഞ്ഞു. thotttam തോട്ടം തൊഴിലാളി സംയുക്ത സമരസമിതി നടത്തിയ താലൂക്ക് ഓഫിസ് ഉപരോധം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.