Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതാലൂക്ക് ഓഫിസ് ഉപരോധം

താലൂക്ക് ഓഫിസ് ഉപരോധം

text_fields
bookmark_border
കാഞ്ഞങ്ങാട്: ചീമേനിയിലെ നിർദിഷ്​ട സോളാർ പ്ലാൻറ്​ പദ്ധതി ഉപേക്ഷിക്കുക, അല്ലാത്തപക്ഷം കൃഷിയോഗ്യമായ ഭൂമി അനുവദിക്കുക, ഇതുമൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, ജനദ്രോഹ നടപടികൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ തോട്ടം തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി നടത്തി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധം സി.ഐ.ടി.യു ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.എസ്​. ശ്രീനിവാസൻ, കെ. സുരേഷ് കുമാർ, കെ. ഓമന, കെ. പ്രകാശൻ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. തോട്ടം തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. മോഹനൻ സ്വാഗതം പറഞ്ഞു. thotttam തോട്ടം തൊഴിലാളി സംയുക്ത സമരസമിതി നടത്തിയ താലൂക്ക്​ ഓഫിസ്​ ഉപരോധം കാറ്റാടി കുമാരൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story