ടാറ്റ ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാക്കണം

കാസർകോട്: മതിയായ സൗകര്യമില്ലാത്ത കാസർകോട് ജില്ലക്ക് പ്രതീക്ഷ നൽകി സ്​ഥാപിതമായ ചട്ടഞ്ചാൽ ടാറ്റ ആശുപത്രി അടിയന്തരമായി പ്രവർത്തന സജ്ജമാക്കണമെന്ന് മുസ്​ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്‌റഫ് ഇടനീർ, ജനറൽ സെക്രട്ടറി ടി.ഡി. കബീർ എന്നിവർ ആവശ്യപ്പെട്ടു. വിദഗ്ധ ചികിത്സക്ക് എക്കാലവും മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്​ഥക്ക് പരിഹാരമുണ്ടായേ മതിയാകൂ. പണി പൂർത്തിയായി നാളേറെയായിട്ടും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാത്ത സർക്കാർ നിലപാട് കാസർകോടിനോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും ഈ നിലപാട് തിരുത്തി ടാറ്റ ആശുപത്രി ഉടൻ തുറന്നില്ലെങ്കിൽ ശക്​തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.